മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകി
18 June 2014
മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. കേരളത്തിനും തമിഴ്നാടിനും പുറമെ കേന്ദ്ര ജലക്കമ്മീഷന്റെ പ്രതിനിധിയും സംഘത്തിലുണ്ടാകും. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വസതിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് സമിതിക്ക് അനുമതി നൽകിയത്.
ഡാമിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ നിരീക്ഷിക്കുന്നതിനും ജലനിരപ്പ് ഉയർത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനുമുള്ള ചുമതല പുതുതായി രൂപീകരിക്കുന്ന സമിതിയ്ക്കായിരിക്കും.ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വി.ജെ.കുര്യനെയാണ് കേരളം സമിതിയിലേക്ക് നിർദശിച്ചിട്ടുള്ളത്.