നരേന്ദ്രേമാദിയുടെ ജീവിതകഥ ആദ്യമായി മലയാളത്തില്‍

single-img
16 June 2014

modiപ്രധാനമന്ത്രിയും ബി.ജെ.പിയുടെ അമരക്കാരനുമായ നരേന്ദ്രമോദിയുടെ ജീവിതകഥ ആദ്യമായി മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നു. ‘നരേന്ദ്ര മോദി നവഭാരതത്തിന്റെ നായകന്‍’ എന്ന പുസ്തകം രചിച്ചിരിക്കുന്നത് മുരളി പാറപ്പുറമാണ്. ബോധി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഒരു സന്യാസിയായ മോദിയില്‍ നിന്ന് പ്രധാനമന്ത്രിയായ മോദിയിലേക്കുള്ള വളര്‍ച്ച വായനക്കാര്‍ക്ക് മനസ്സിലാകുന്ന തരത്തിലാണ് ഈ പുസ്തക്കതിലൂടെ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. കൂട്ടത്തില്‍ മോദിയുമായുള്ള അഭിമുഖവും പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.

ഗോധ്രയുടെ ചുടുകണ്ണീര്‍ , ഒരു കലാപവും കുറെ കെട്ടുകഥകളും, സന്യാസിയോ ചക്രവര്‍ത്തിയോ, വികസനത്തിന് ഒരു ജനവിധി, മോഡിണോമിക്‌സ്, കോണ്‍ഗ്രസിന്റെ രാഷ്ടീയ പക, നമോയുഗം പിറക്കുന്നു തുടങ്ങിയ അദ്ധ്യായങ്ങള്‍ ശ്രദ്ധേയമാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

മോദിയെക്കുറിച്ച് സാധാരണ പറയും പോലെ നിങ്ങള്‍ക്ക് ഈ മനുഷ്യനെ എതിര്‍ക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യാം. എന്നാല്‍ ഒരിക്കലും അവഗണിക്കാനാവില്ല എന്ന വാക്യമാണ് പ്രസാധകര്‍ ഈ പുസ്തകത്തെക്കുറിച്ചും പറയുന്നത്. നിങ്ങള്‍ക്ക് ഈ ഗ്രന്ഥത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം എന്നാലും ഒരിക്കലും അവഗണിക്കാനാവില്ല. പുസ്തകം വിപണിയിലെത്തിയപ്പോള്‍ തന്നെ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും അവര്‍ പറയുന്നു.