നരേന്ദ്ര മോദിക്കെതിരേ മോശം പരാമര്‍ശവുമായി ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് മാഗസിന്‍; 11 പേര്‍ക്കെതിരെ കേസെടുത്തു

single-img
13 June 2014

aw4rytgeswtygeപ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോശം പരാമര്‍ശവുമായി ശ്രീകൃഷ്ണ കോളജ് മാഗസിനും. പ്രധാനമന്ത്രിക്കു പുറമെ മുന്‍ പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി, മുന്‍ കേന്ദ്രമന്ത്രിമാര്‍, മുന്‍ ആഭ്യന്തര മന്ത്രി എന്നിവര്‍ക്കെതിരേയും വിലകുറഞ്ഞ പരാമര്‍ശവുമായാണു ശ്രീകൃഷ്ണ കോളജ് മാഗസിന്‍ പുറത്തിറങ്ങിയിരിക്കുന്നത്. സംഭവത്തില്‍ പോലീസ് 11 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.modi

എസ്എഫ്‌ഐ യൂണിയന്‍ ഭരണമുള്ള കോളജില്‍ സ്റ്റാഫ് എഡിറ്റര്‍ പ്രഫ. സന്തോഷ്, സ്റ്റുഡന്റ് എഡിറ്റര്‍ വിപിന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള എഡിറ്റോറിയല്‍ ബോര്‍ഡാണു മാഗസിന്‍ തയാറാക്കിയിട്ടുള്ളത്. മാഗസിനിലെ 80-ാമത്തെ പേജില്‍ പദപ്രശ്‌നത്തിലെ 10 ചോദ്യാവലിയിലൂടെയാണ് ഇന്ത്യയിലെ പ്രമുഖര്‍ക്കെതിരെ മോശം പരാമര്‍ശമുള്ളത്. തീര്‍ത്തും മോശമായ ചോദ്യങ്ങളിലൂടെ നരേന്ദ്ര മോദി, അമൃതാനന്ദമയി, ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ശശി തരൂര്‍, അരവിന്ദ് കേജരിവാള്‍ തുടങ്ങിയ പ്രമുഖരെ ആക്ഷേപിച്ചിരിക്കുന്നു. പദപ്രശ്‌നാവലിയുടെ ഇടതുഭാഗത്തായി നരേന്ദ്ര മോദി, മാതാ അമൃതാനന്ദമയി, ശാലുമേനോന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ ഫോട്ടോയും കൊടുത്തിട്ടുണ്ട്.