‘സോളാര്‍ സ്വപ്‌നം’ നിർമ്മാതാവിനെ സരിത വീട്ടിലെത്തി ഭീഷണിപ്പെടുത്തി

single-img
12 June 2014

saritha-story_350_050314090134സോളാര്‍ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ‘സോളാര്‍ സ്വപ്‌നം’ എന്നപേരില്‍ സിനിമയെടുത്ത നിർമ്മാതാവ് രാജു ജോസഫിനെ വീട്ടിലെത്തി സരിത നായര്‍ ഭീഷണി മുഴക്കിയതായി പരാതി. ചിത്രത്തിന്റെ തിരക്കഥാകൃത്തും നിര്‍മാതാവുംകൂടിയായ രാജു ജോസഫ്തന്നെയാണ് ഇക്കാര്യം പുറത്ത് അറിയിച്ചത്.

സരിത നായരും മറ്റൊരാളുംകൂടി നീണ്ടൂരിലെ വീട്ടിലെത്തുമ്പോള്‍ 85കാരിയായ അമ്മ മറിയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആസമയത്ത് താന്‍ അമേരിക്കയിലായിരുന്നു. ‘ഈ സിനിമ ഇറക്കുന്നത് കാണട്ടെ’ എന്നുപറഞ്ഞാണ് ഭീഷണി മുഴക്കിയതെന്ന് രാജു പറഞ്ഞു

സിനിമയ്‌ക്കെതിരെ ബിജു രാധാകൃഷ്ണനും കേസുമായി രംഗത്തുണ്ടെന്നും രാജു ജോസഫ് പറഞ്ഞു.

സരിത വീട്ടിലെത്തിയതിന്റെ പിറ്റേന്ന് സോഷ്യല്‍ മീഡിയയില്‍ക്കൂടി സരിതയുടെ പേരുപയോഗിച്ചെന്ന പരാതിയിന്മേൽ എസ്.ഐ.യുടെ നേതൃത്വത്തില്‍ പോലീസും അന്വേഷിച്ചുവന്നുവെന്നും നിർമ്മാതാവ് രാജു ജോസഫ് പറഞ്ഞു