കറാച്ചി വിമാനത്താവളത്തിലെ ഭീകരാക്രമണത്തില്‍ 23 മരണം

single-img
9 June 2014

map_of_pakistanപാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ പത്തു തീവ്രവാദികളും 13 സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

ജിന്ന അന്താരാഷ്ട്രവിമാനത്താവളത്തിലെ പഴയ ടെര്‍മിനലില്‍ ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷത്തില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുമായാണ് എട്ടോളം തീവ്രവാദികള്‍ വിമാനത്താവളത്തില്‍ പ്രവേശിച്ചത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരുമായി കനത്ത ഏറ്റുമുട്ടല്‍ നടന്നു.