എന്‍ കെ പ്രേമചന്ദ്രന്റെ വീടിനുനേരെ കല്ലേറുണ്ടായ സംഭവത്തില്‍ സി പി എമ്മിന് പങ്കില്ലെന്ന് പിണറായി

single-img
7 June 2014

pinaഎന്‍ കെ പ്രേമചന്ദ്രന്റെ വീടിനുനേരെ കല്ലേറുണ്ടായ സംഭവത്തില്‍ സി പി എമ്മിന് പങ്കില്ലെന്ന് പിണറായി വിജയന്‍. അക്രമത്തെ സി പി എം അപലപിക്കുന്നു എന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

അതേസമയം ആക്രമണം നടത്തിയത് സി പി എം പ്രവര്‍ത്തകരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അസംബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അക്രമികളെ കണ്ടെത്തേണ്ടതും ശിക്ഷ നല്‍കേണ്ടതും സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.