താനടക്കമുള്ള നേതാക്കളുടെ കാലു തൊട്ടു തൊഴുന്ന ശീലം ഉപേക്ഷിക്കണമെന്ന് എം പി മാരോട് മോഡി

single-img
6 June 2014

ന്യൂഡല്‍ഹി : താനടക്കമുള്ള എം പി മാരുടെ കാലു തൊട്ടു തൊഴുന്ന ശീലം ഉപേക്ഷിക്കണമെന്ന് ബിജെപി എം പിമാരോട് മോഡിയുടെ ഉപദേശം.ബിജെപിയുടെ ആദ്യ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനിടെയാണ് മോഡി ഈ നിര്‍ദ്ദേശം നല്‍കിയത്.

ബിജെപി എംപിമാര്‍ക്ക് നിരവധി ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും മോഡി നല്‍കുകയുണ്ടായി.അതിലൊന്നാണ് നേതാക്കളുടെ കാലു തൊട്ടു വന്ദിക്കുന്നത് വിലക്കിക്കൊണ്ടുള്ള നിര്‍ദ്ദേശം.

അതുപോലെ പാര്‍ലമെന്റില്‍ എന്തെങ്കിലും അവതരിപ്പിക്കാനോ സംസാരിക്കാനോ മുതിരുന്നതിനു മുന്നേ നന്നായി തയ്യാറെടുത്തു വേണം വരാനെന്നും മോഡി എംപിമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.പാര്‍ലമെന്റില്‍ പറയുന്ന കാര്യങ്ങള്‍ ഒരുതരത്തിലും പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് വിരുദ്ധമാകാതെയിരിക്കാന്‍ ശ്രദ്ധിക്കാനും നിര്‍ദ്ദേശമുണ്ട്.