സ്പാനിഷ് രാജാവ് സ്ഥാനത്യാഗം ചെയ്തു; പിന്‍ഗാമി പുത്രന്‍

single-img
3 June 2014

Juan Carlosനാല്പതു വര്‍ഷത്തോളം രാജപദവിയിലിരുന്ന സ്‌പെയിനിലെ ജുവാന്‍ കാര്‍ലോസ് രാജാവ് സ്ഥാനത്യാഗം ചെയ്തുപിന്‍ഗാമിയായി 46കാരനായ പുത്രന്‍ ഫെലിപ്പെ സ്ഥാനമേല്‍ക്കും.

ജനറല്‍ ഫ്രാങ്കോയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യത്തില്‍നിന്നു രാജ്യത്തെ ജനാധിപത്യത്തിലേക്കു നയിക്കുന്നതില്‍ ജുവാന്‍ കാര്‍ലോസ് നിര്‍ണായക പങ്കു വഹിച്ചു. സ്ഥാനത്യാഗ വാര്‍ത്ത പ്രധാനമന്ത്രി മരിയാനോ രജോയി ടിവിയിലൂടെ രാജ്യത്തെ അറിയിച്ചു. ആരോഗ്യപ്രശ്‌നത്തെക്കാളുപരി രാഷ്ട്രീയ കാരണങ്ങളാണു സ്ഥാനത്യാഗത്തിലേക്കു നയിച്ചതെന്നു റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു.