യു പി എ സര്‍ക്കാര്‍ സീമാന്ധ്രയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് മോഡിയോടു സോണിയ

single-img
3 June 2014

ന്യൂഡല്‍ഹി : യു പി എ നയിച്ചിരുന്ന കേന്ദ്രസര്‍ക്കാര്‍ സീമാന്ധ്രയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധി , പ്രധാനമന്ത്രി നരേന്ദ്രമോഡിക്കു കത്തെഴുതി.

സീമാന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുമെന്നും പോളവരം  വിവിധോദ്ദേശ്യ ജലസേചനപദ്ധതി നടപ്പാക്കുമെന്നും യുപിഎ സര്‍ക്കാര്‍ സീമാന്ധ്രയ്ക്ക് ഉറപ്പു നല്‍കിയിരുന്നു. 2014-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ ആന്ധ്രാപ്രദേശ് വിഭജന ബില്ലില്‍ സീമാന്ധ്രയ്ക്ക് പല പ്രത്യേക അവകാശങ്ങളും കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഈ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ എല്ലാ പിന്തുണയും നല്‍കാമെന്നും സോണിയാഗാന്ധി കത്തിലൂടെ ഉറപ്പു നല്‍കി.പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേയും സീമാന്ധ്രയിലെ ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്ദാനങ്ങളില്‍ പലതും യു പി എ സര്‍ക്കാര്‍ തുടക്കമിട്ടിടുണ്ട്.അത് പൂര്‍ത്തീകരിക്കാന്‍ ബി ജെപി സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.