കുട്ടികളെ കടത്തൽ;സമഗ്ര അന്വേഷണം വേണമെന്ന് വി.എസ്

single-img
3 June 2014

V.s.achuthanandan_ഉത്തരേന്ത്യയില്‍ നിന്ന് കുട്ടികളെ കടത്തിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ.അനാഥാലയ നടത്തിപ്പ് പുനസംവിധാനം ചെയ്യണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദുരൂഹതയും സംശയങ്ങളും കുട്ടികളെ കൊണ്ടുവന്നതില്‍ നിലനില്‍ക്കുകയാണ്. ഇതില്‍ നിയമലംഘനം നടന്നിട്ടുണ്ടെന്ന് ഓരോ ദിവസവും വ്യക്തമായിക്കൊണ്ടിരിക്കുകയാണെന്നും വി.എസ് ചുണ്ടിക്കാട്ടി.അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.