രാജകീയ സ്‌റ്റൈലില്‍ ആധിപത്യം വിളിച്ചറിയിച്ച് മന്ത്രിയെത്തി; തമിഴ്‌നാട് മുല്ലപ്പെരിയാറില്‍നിന്നു വെള്ളമെടുത്തു തുടങ്ങി

single-img
2 June 2014

Paneerഅറുപതോളം വാഹനങ്ങളുടെ അകമ്പടിയോടെ രാജകീയ സ്റ്റൈലില്‍ തമിഴ്‌നാട് ജലസേചന വകുപ്പ്മന്ത്രി ഒ. പനീര്‍സെല്‍വം തേക്കടിയിലെത്തി. തുടര്‍ന്ന് തമിഴ് പൂജാരികളുടെ നേതൃത്വത്തിലുള്ള പൂജകള്‍. ശേഷം ഡാമില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ഷട്ടര്‍ തുറക്കുന്ന ചടങ്ങും.

കേരളത്തില്‍ മഴക്കാലം ആരംഭിക്കാനിരിക്കേ അതു മുന്നില്‍ കണ്ടുകൊണ്ട് തമിഴ്‌നാട് മുല്ലപ്പെരിയാറില്‍ നിന്നും വെള്ളമെടുത്തു തുടങ്ങുന്നതിന് മുമ്പുള്ള സംഭവങ്ങളാണിത്. മുല്ലപ്പെരിയാറിന്മേലുള്ള തങ്ങളുടെ ആധിപത്യം വിളിച്ചറിയിക്കുന്ന രീതിയിലായിരുന്നു മന്ത്രി പനീര്‍ശെല്‍വത്തിന്റെ വരവും പോക്കും. തേനി കളക്ടറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

കേരളത്തില്‍ മഴക്കാലം തുടങ്ങുന്നതിനു മുമ്പേ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിച്ചു താഴ്ത്തിനിര്‍ത്തി കുടുതല്‍ ജലം സഗഭരിക്കാനുള്ള നീക്കമാണ് തമിഴ്‌നാട് നടത്തുന്നത്.