മോഡി തരംഗം നിലയ്ക്കുന്നില്ല; പ്രധാനമന്ത്രിയുടെ ഫെയ്‌സ് ബുക്ക് പേജിന്റെ ലൈക്ക് 16 ലക്ഷം കടന്നു

single-img
2 June 2014

PMO Indiaരാജ്യത്ത് മോഡി തരംഗം നിലയ്ക്കുന്നില്ല. സോഷ്യല്‍ മീഡിയയിലെ പുലിയായ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഓഫീസിന്റെ ഔദ്യോഗീക ഫെയ്‌സ് ബുക്ക് പേജായ പിഎംഒ ഇന്ത്യ എന്ന പേജ് തുടങ്ങി അഞ്ചു ദിവസത്തിനുള്ളില്‍ ലഭിച്ച ലൈക്കുകള്‍ 16 ലക്ഷം കടന്നു. നരേന്ദ്രമോഡി ജോലിയില്‍ മുഴുകിയിരിക്കുന്ന ചിത്രമാണ് ഈപേജിന്റെ പ്രൊഫൈല്‍ ചിത്രമായി നല്‍കിയിരിക്കുന്നത്. നിരവധി കമന്റുകളും നിര്‍ദേശങ്ങളും നിരവധിപ്പേര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രിയായ ശേഷം ആശംസ അര്‍പ്പിക്കാനെത്തിയ പ്രമുഖരുടെ ചിത്രങ്ങളും പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്. മെയ് 31 പുകവലി വിരുദ്ധ ദിനത്തിനോടനുബന്ധിച്ച് പുകവലി വിരുദ്ധ സന്ദേശവും ഫെയ്‌സ് ബുക്ക് പേജില്‍ മോദി നല്‍കിയിട്ടുണ്ട്.