തെലുങ്കാനയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും പ്രധാനമന്ത്രിയുടെ ആശംസ

single-img
2 June 2014

modiതെലുങ്കാന സംസ്ഥാനത്തിന്റെ പ്രഥമ മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിനും തെലുങ്കാനയിലെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസ അറിയിച്ചിരിക്കുന്നത്. വികസനത്തിനായുള്ള പ്രയാണത്തില്‍ തെലുങ്കാന ശക്തിപകരുമെന്നും മോദി അറിയിച്ചു.

തെലുങ്കാന സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി രാവിലെ 8.15-ന് ചന്ദ്രശേഖര റാവു ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹനു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ന്നു തെലുങ്കാന സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷങ്ങളിലും മുഖ്യമന്ത്രി പങ്കെടുത്തു.