പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പത്നിക്ക് മുഴുവൻ സമയ പൊലീസ് സുരക്ഷ ഏർപ്പെടുത്തി
1 June 2014
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പത്നി യശോദാബെന്നിന് മുഴുവൻ സമയ പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ഇവരുടെ വീട്ടിൽ അഞ്ച് സായുധ പൊലീസുകാർ ഇനി മുതൽ സദാ കാവലുണ്ടാവും. വെള്ളിയാഴ്ച മുതലാണ് യശോദാബെന്നിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയത്. എസ്.പി.ജി സുരക്ഷ ഉണ്ടാവില്ല. അതേസമയം, മോഡിയുടെ അമ്മ ഹീരാബെന്നിന് ഇതുവരെ സംരക്ഷണം ഏർപ്പെടുത്തിയിട്ടില്ല.