സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടൽ: ലഷ്‌കര്‍ ഇ തൊയ്ബ പ്രാദേശിക കമാന്‍ഡര്‍ അബു കഷ അഫ്ഗാനി കൊല്ലപ്പെട്ടു

single-img
1 June 2014

arജമ്മു കശ്മീരില്‍ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയ്ബയുടെ പ്രാദേശിക കമാന്‍ഡര്‍ അബു കഷ അഫ്ഗാനി കൊല്ലപ്പെട്ടു. വടക്കന്‍ കശ്മീരിലെ കുപ്‌വാര ജില്ലയിലുള്ള ഹിന്ദ്‌വാര പ്രദേശത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും പോലീസും നടത്തിയ സംയുക്ത നീക്കത്തിനൊടുവിലാണ് തീവ്രവാദി നേതാവ് കൊല്ലപ്പെട്ടത്.