സേവാഗിന്റെ വെടിക്കെട്ട്;50 പന്തില്‍ സെഞ്ചുറി
30 May 2014
ഐ.പി.എല്‍ ഫൈനലില്‍ കടക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് 227 റണ്‍സ് വിജയലക്ഷ്യം. കേവലം 50 പന്തില്‍ സെഞ്ചുറി തികച്ച സേവാഗിന്റെ വെടിക്കെട്ടാണു കിങ്സ് ഇലവന് പഞ്ചാബിനു മികച്ച സ്കോർ സമ്മാനിച്ചത്.ആദ്യം ബാറ്റ് ചെയ്ത കിങ്സ് ഇലവന് പഞ്ചാബ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് സ്കോര്‍ ചെയ്തു.
കാലങ്ങൾക്ക് ശേഷമാണു മിന്നുന്ന പ്രകടനത്തിലൂടെ വീരു തിരിച്ച് വരവ് നടത്തിയത്.ആദ്യ ഓവര്‍ മുതല്‍ വെടിക്കെട്ടിന് തിരികൊളുത്തിയ സെവാഗ് നെഹ്റയേയും, അശ്വിനേയും ജഡേജയേയും കണക്കിന് ശിക്ഷിച്ചു. കേവലം 21 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ വീരു 50 പന്തിലാണു സെഞ്ചുറി തികച്ചത്.