തന്നോട് മത്സരിക്കാന്‍ മോദി പറഞ്ഞു, പുനഃസംഘടനയില്‍ േകരളത്തിന് രണ്ടു മന്ത്രിമാര്‍, അടുത്തമാസം നടക്കുന്ന കൂടിക്കാഴ്ചയില്‍ മോദിക്ക് കസവുമുണ്ട് കൊടുക്കും: സുരേഷ്‌ഗോപിയുടെ വെളിപ്പെടുത്തലുകള്‍

single-img
29 May 2014

sureshഎട്ടു മാസം മുന്‍പ് തന്നോട് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നതായി സുരേഷ് ഗോപി . പല ആളുകള്‍ വഴി അദ്ദേഹം താനുമായി ബന്ധപ്പെട്ടെങ്കിലും രാഷ്ട്രീയം ഭയമായതിനാല്‍ പിന്മാറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉടന്‍ നടക്കാന്‍ പോകുന്ന പുനഃസംഘടനയില്‍ മോദി കേരളത്തെ പരിഗണിക്കുമെന്നും കേരളത്തിനു രണ്ടു മന്ത്രിമാരെ ലഭിക്കുമെന്നും  സുരേഷ് ഗോപി പറഞ്ഞു. മോദിയുമായി അടുത്തബന്ധമുള്ള താന്‍ പല ഘട്ടങ്ങളില്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി. മന്ത്രിയാകാന്‍ ആവശ്യപ്പെട്ടാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് തനിക്ക് അതിനുള്ള അവകാശമുണ്ടോ എന്ന മറുചോദ്യമാണ് സുരേഷ് ഗോപി ചോദിച്ചത്.

കേരള സര്‍ക്കാരിന്റെ പ്രതിനിധികള്‍ പങ്കെടുക്കാതിരുന്നതുകൊണ്ട് സത്യപ്രതിജ്ഞാ ചടങ്ങിന് തടസം വന്നില്ലല്ലോയെന്ന് മകരള സര്‍ക്കാര്‍ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കാത്തതിനെപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.

അടുത്തമാസം പകുതിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും
സത്യപ്രതിജ്ഞയ്ക്ക് പോയപ്പോള്‍ കൊടുക്കാന്‍ കഴിയാത്ത കസവു മുണ്ട് അപ്പോള്‍ നല്‍കാമെന്നും സുരേഷ്‌ഗോപി പറഞ്ഞു. കേരളത്തിന്റെ വികസനത്തിനായി ചില നിര്‍ദേശങ്ങള്‍ താരം മുന്നോട്ടുവച്ചത് അനുഭാവപൂര്‍വം പരിഗണിക്കാമെന്നും മോദി ഉറപ്പു നല്‍കിയിരുന്നതായും  സുരേഷ് ഗോപി സൂചിപ്പിച്ചു.