വഡോദരയിലെ ലോക്സഭാ അംഗത്വം മോദി രാജിവെച്ചു
29 May 2014
ഗുജറാത്തിലെ വഡോദരയിലെ ലോക്സഭാ അംഗത്വം പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവെച്ചു. വഡോദരയില്‍ നിന്നും വാരണാസിയില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിച്ച മോദി രണ്്ടു സീറ്റുകളിലും ലക്ഷങ്ങളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ വാരണാസിയിലെ സീറ്റ് നിലനിര്‍ത്താനാണ് മോദിയുടെ തീരുമാനം.
ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താനാണ് വാരണാസി സീറ്റ് മോദി നിലനിര്‍ത്തിയതെന്നാണ് സൂചന. അതേസമയം, വഡോദരയില്‍ മോദിയുടെ വലംകൈയായ അമിത്ഷായെ മത്സരിപ്പിക്കാനുള്ള നീക്കം ആരംഭിച്ചതായാണ് സൂചന.