അഫ്ഗാന്‍, ലങ്കന്‍ പ്രസിഡന്റുമാരുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി

single-img
27 May 2014

modi...അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുമായി പ്രധാനമന്ത്രിയായി ചുമതലയേറ്റ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിപദത്തിലെത്തിയ ശേഷമുള്ള മോദിയുടെ ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണ് രാവിലെ നടന്നത്. അരമണിക്കൂര്‍ മാത്രം നീണ്ട കൂടിക്കാഴ്ചയില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചാണ് ഇരുനേതാക്കളും ചര്‍ച്ച ചെയ്തത്.

തുടര്‍ന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെ, മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ രാംഗുലം, എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തി.