പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ഇറോം ശര്‍മ്മിള ഡല്‍ഹിക്ക് പുറപ്പെട്ടു
27 May 2014
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ വേണ്ടി ഇറോം ശര്‍മ്മിള ഡല്‍ഹിക്ക് പുറപ്പെട്ടു. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ കാണാന്‍ കഴിയുമെന്ന പ്രതീക്ഷ അവര്‍ മാധ്യമങ്ങളോട് പങ്കുവെച്ചു. മോദി അധികാരത്തിലേറിയാല്‍ മണിപ്പൂരില്‍ സൈന്യങ്ങള്‍ക്കുള്ള പ്രത്യേകാധികാര നിയമം പിന്‍വലിക്കുമെന്ന് അവര്‍ നേരത്തെ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മോദി ഇതു സംബന്ധിച്ച് ഒന്നും പറയാതെ പോയത് പൊതുവെ നിരാശ പടര്‍ത്തി.
അതുപോലെ തന്റെ പേരില്‍ പട്യാല ഹൗസ് മെട്രോ പൊളിറ്റന്‍ കോടതിയിലുള്ള കേസ്സിന്റെ വിചാരണയ്ക്ക് ഹാജരാകുക. 14 വര്‍ഷമായി തുടരുന്ന നിരാഹാര സമരത്തിനിടെ 2006 ല്‍ ജന്ദര്‍ മന്ദിറില്‍ നടത്തിയ സമരത്തിന്റെ പേരിലാണ് കേസ്.