സ്ത്രീയും രണ്ട് കുഞ്ഞുങ്ങളെും മരിച്ച നിലയില്‍; ഭര്‍ത്താവ് ഒളിവില്‍

single-img
27 May 2014

delhiഡല്‍ഹിയിലെ ബാങ്കല്‍ പ്രദേശത്ത് വാടകക്ക് താമസിക്കുന്ന സ്ത്രീയെയും രണ്ട് കുഞ്ഞുങ്ങളെയും മരിച്ച നിലയില്‍ കണ്‌ടെത്തി. സരളയെന്ന സ്ത്രീയും ഇവരുടെ പെണ്‍മക്കളായ ഒന്നരവയസുള്ള തന്നുവിനെയും, ആറുമാസം പ്രായമുള്ള മന്നുവിനെയുമാണ് മരിച്ച നിലയില്‍ കണ്‌ടെത്തിയത്. ഇവരുടെ മരണത്തില്‍ പങ്കുണ്‌ടെന്ന് സംശയിക്കുന്ന ഭര്‍ത്താവ് അമിത് ഒളിവിലാണ്.

ഗ്രേറ്റര്‍ നോയിഡ സ്വദേശിയായ സരളയെ അമിത് വിവാഹം കഴിച്ചിട്ട് മൂന്ന് കൊല്ലമായി. വിവാഹ ശേഷം അമിതിന്റെ വീട്ടുകാര്‍ സരളയെ സ്ത്രീധനത്തിന്റെ പേരില്‍ ശാരീരികമായും മാനസീകമായും പീഡിപ്പിച്ചിരുന്നതായും അതേസമയം, കൊലപാതകത്തിന്റെ തലേ ദിവസവും അമിതും സരളയും തമ്മില്‍ തര്‍ക്കം നടന്നിരുന്നതായും പോലീസ് പറഞ്ഞു.