ആംവേ ഇന്ത്യയുടെ സി ഇ ഒ വില്യം എസ് പിക്‌നി അറസ്റ്റില്‍

single-img
27 May 2014

ഹൈദരാബാദ് : ഡയറക്ട് മാര്‍ക്കറ്റിങ് കമ്പനിയായ ആംവേ ഇന്ത്യയുടെ ചെയര്‍മാനും സിഇഒയുമായ വില്യം എസ് പിക്‌നിയെ ആന്ധ്ര പോലീസ് അറസ്റ്റുചെയ്തു. 

ആംവേയുടെ പണമിടപാടുമായി ബന്ധപ്പെട്ട പരാതിയിലാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തതെന്ന് കുര്‍നൂല്‍ എസ്പി രഘുരാമി റെഡ്ഡി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രൈസ് ചിറ്റ്‌സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ ബാനിങ് ആക്ട് പ്രകാരമാണ് അറസ്റ്റ്. 

തിങ്കളാഴ്ച ഗുര്‍ഗാവോണില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കുര്‍നൂലില്‍ ഒരു കേസില്‍ വാറന്റ് ഉള്ളതിനാല്‍ അവിടെയ്ക്ക് കൊണ്ട് വരികയായിരുന്നു.

ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ വര്‍ഷം കേരളാ പോലീസും വില്യം എസ് പിക്‌നിയെയും രണ്ട് ഡയറക്ടര്‍മാരെയും അറസ്റ്റുചെയ്തിരുന്നു.