ടി ആര്‍ എസ് നേതാവ് ചന്ദ്രശേഖര റാവു ലോകസംഭാംഗത്വം രാജി വെച്ചു

single-img
27 May 2014

ഹൈദരാബാദ് : ടി.ആര്‍.എസ്. നേതാവ് ചന്ദ്രശേഖര റാവു ലോക്‌സഭാംഗത്വം രാജിവച്ചു. തെലങ്കാന സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കാന്‍ പോകുന്നയാളാണ് ചന്ദ്രശേഖരറാവു.അതിന്റെ ഭാഗമായാണ് രാജി.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാനയിലെ മേഡക് മണ്ഡലത്തില്‍ നിന്നാണ് റാവു തിരഞ്ഞെടുക്കപ്പെട്ടത്. മേഡക്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശ്രാവണ്‍ കുമാര്‍ റെഡ്ഡിയെ 3.97 ലക്ഷം വോട്ടിനാണ് ചന്ദ്രശേഖരറാവു പരാജയപ്പെടുത്തിയത്.

എന്നാല്‍ ഗജ്‌വെല്‍ മണ്ഡലത്തില്‍ നിന്നും  നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട റാവുവിനെ നേരത്തെ ടി.ആര്‍.എസിന്റെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. 119 അംഗ തെലങ്കാന നിയമസഭയില്‍ ടി.ആര്‍.എസിന് 63 അംഗങ്ങളാണുള്ളത്.