ഉദയംപേരൂർ ഐ.ഒ.സി പ്ലാന്റിൽ ട്രക്ക് തൊഴിലാളികൾ നടത്തിവന്ന സമരം പിൻവലിച്ചു

single-img
26 May 2014

iocഉദയംപേരൂർ ഐ.ഒ.സി പ്ലാന്റിൽ ട്രക്ക് തൊഴിലാളികൾ നടത്തിവന്ന സമരം പിൻവലിച്ചു. ജില്ലാ കളക്ടറുമായി ഞായറാഴ്ച വൈകുന്നേരം നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. ശമ്പള കുടിശിക ഇന്ന് മുതൽ നൽകുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്. ജൂൺ 5ന് ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ തുടർ ചർച്ചകൾ നടത്തും. നാളെ മുതൽ എല്ലാ ട്രക്കുകളിലും ക്ലീനർമാരെ ഡ്യൂട്ടിക്കു വിടും.