വാട്‌സ്ആപ്പില്‍ മോദി വിരുദ്ധ ചിത്രം പ്രചരിപ്പിച്ച വിദ്യാര്‍ഥി പോലീസ് പിടിയിലായി

single-img
26 May 2014

whatsവാട്‌സ്ആപ്പില്‍ മോദി വിരുദ്ധ ചിത്രം പ്രചരിപ്പിച്ച വിദ്യാര്‍ഥി ബാംഗ്ലൂരില്‍ പോലീസ് പിടിയിലായി. സയ്യിദ് വാക്വര്‍ എന്ന 23-കാരനായ എംബിഎ വിദ്യാര്‍ഥിയെയും നാല് സുഹൃത്തുക്കളെയുമാണ് വാട്‌സ്ആപ്പ് ചിത്രത്തിന്റെ പേരില്‍ പോലീസ് പിടിയിലായത്. സയ്യിദിന്റെ നാല് സുഹൃത്തുക്കളെയും പോലീസ് ചോദ്യംചെയ്ത ശേഷം വിട്ടയച്ചു.

 

 

 

 

നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രം മോര്‍ഫ് ചെയ്തുണ്ടാക്കി വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചതിന് സയ്യിദിനെ ബെല്‍ഗാം പോലീസിന് കൈമാറി. ചിത്രത്തിന്റെ ഉറവിടം ബാംഗ്ലൂരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി.