ഉമ്മൻ ചാണ്ടിയുടെ മൂത്ത മകൾ മറിയം വിവാഹിതയായി

single-img
26 May 2014

omenമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയം വിവാഹിതയായി. എറണാകുളം പുലിക്കോട്ടില്‍ പി.യു. ജോര്‍ജിന്‍െറ മകന്‍ വര്‍ഗീസ് ജോര്‍ജാണ് വരന്‍. വര്‍ഗീസ് എന്‍ജിനീയറാണ്.തിരുവനന്തപുരം സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഞായറാഴ്ച മൂന്നിന് നടന്ന വിവാഹ ചടങ്ങില്‍ വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് സംബന്ധിച്ചത്. പുറത്തു നിന്നാരെയും ക്ഷണിച്ചിരുന്നില്ല. പിന്നിട് ക്ളിഫ് ഹൗസില്‍ സ്വീകരണം നല്‍കി. അവിടെയും അടുത്തബന്ധുക്കള്‍ മാത്രമാണുണ്ടായിരുന്നത്.