പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്രമോഡി സത്യപ്രതിജ്ഞ ചെയ്തു

single-img
26 May 2014

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത്തെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ വൈകുന്നേരം 6.10 ന് മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ്‌ മോഡി പ്രധാനമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തത്‌. രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. 

മോദിക്കു ശേഷം ക്യാബിനറ്റ് മന്ത്രിമാരായി രാജ്നാഥ് സിംഗ്, സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റലി, വെങ്കയ്യ നായിഡു, നിധിന്‍ ഗഡ്കരി, സദാനന്ദ ഗൗഡ, ഉമാ ഭാരതി, രാം വിലാസ് പാസ്വാന്‍, നജ്മ ഹെബ്തുള്ള, ഗോപിനാഥ് മുണ്ടെ, കല്‍രാജ് മിശ്ര, മേനക സഞ്ജയ് ഗാന്ധി, അനന്ദ് കുമാര്‍, രവിസങ്കര്‍ പ്രസാദ്, അശോക് ഗജ്ജപതി രാജു, അനന്ദ് ഗംഗാദര്‍ ഗീഥേ (ശിവസേന), അര്‍സിമത് കൗര്‍ ബാദല്‍ (ശിരോമണി അകാലിദള്‍), നരേന്ദ്രസിംഗ് ഥോമര്‍, ജുവല്‍ റാം, രാധാ മോഹന്‍ സിങ്, തവര്‍ചന്ദ് ഗെഹ് ലോട്ട്, സ്മൃതി ഇറാനി, ഡോ ഹര്‍ഷവര്‍ധന്‍ എന്നിവര്‍ യഥാക്രമം സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങ് ഒരുമണിക്കൂര്‍ 20 മിനിറ്റ് നീണ്ടു. 

ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, 75 ലേറെ വിദേശപ്രതിനിധികള്‍, അംബാസഡര്‍മാര്‍, സിനിമ-സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, എം.പിമാര്‍, വിവിധ കക്ഷി നേതാക്കള്‍, ബംഗ്ലാദേശ് ഒഴികെയുള്ള സാര്‍ക്ക് രാഷ്ട്രങ്ങളിലെ തലവന്മാര്‍ എന്നിവരടക്കം ക്ഷണിക്കപ്പെട്ട 4000 ഓളം പേരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. 

പാക്‌ പ്രധാനമന്ത്രി നവാസ്‌ ഷെരീഫ്‌, ശ്രീലങ്കന്‍ പ്രസിഡന്റ്‌ മഹീന്ദ രാജപക്ഷെ എന്നിവരായിരുന്നു വിശിഷ്‌ടാതിഥികളില്‍ ശ്രദ്ധേയര്‍ . സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാഗാന്ധി, എന്നിവരും മുന്‍ രാഷ്ട്രപതിമാരായ എ.പി.ജെ അബ്ദുല്‍ കലാം, പ്രതിഭാ പാട്ടീല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

 23 പേര്‍ കാബിനറ്റ് മന്ത്രിമാരും 10 പേര്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരുമാണ്. മോദി മന്ത്രിസഭയില്‍ 11 സഹമന്ത്രിമാരുമുണ്ട്. എന്‍.ഡി.എ ഘടകകക്ഷികളായ ടി.ഡി.പിക്കും, ശിവസേനയ്ക്കും, അകാലിദളിനും കാബിനറ്റ് പദവിയുള്ള ഓരോ മന്ത്രിമാരുണ്ട്. 

കാബിനറ്റ് മന്ത്രിമാരും വകുപ്പുകളും:- പ്രധാനമന്ത്രി നരേന്ദ്രമോഡി (പ്രതിരോധം) രാജ്‌നാഥ് സിംഗ് (ആഭ്യന്തരം), അരുണ്‍ ജെയ്റ്റ്‌ലി (ധനകാര്യം, കോര്‍പറേറ്റ്), സുഷമ സ്വരാജ് (വിദേശകാര്യം), നിതിന്‍ ഗഡ്കരി (റോഡ്, ഉപരിതല ഗതാഗതം), സദാനന്ദ ഗൗഡ( റെയില്‍വേ), നജ്മ ഹെപ്തുള്ള, ഡോ.ഹര്‍ഷ വര്‍ദ്ധന്‍ (ആരോഗ്യം), രവിശങ്കര്‍ പ്രസാദ് (വാര്‍ത്താവിനിമയം), തവര്‍ചന്ദ് ഗെഹ്‌ലോട്ട്, വെങ്കയ്യ നായിഡു, അനന്ത് കുമാര്‍ (പാര്‍ലമെന്റററി കാര്യം) .

ഇതുകൂടാതെ ഗോപിനാഥ് മുണ്ടെ, സ്മൃതി ഇറാനി, എല്‍ജെപി നേതാവ് രാംവിലാസ് പാസ്വാന്‍, രാധാമോഹന്‍ സിംഗ്, അകാലി ദള്‍ നേതാവ് ഹര്‍സ്രിമത് കൗര്‍ ബാദന്‍, ടി.ഡി.പി അംഗം അശോക് ഗജപതി രാജു, മനേക ഗാന്ധി, കല്‍രാജ് മിശ്ര, നരേന്ദ്ര സിംഗ് തോമര്‍, ഉമാഭാരതി, നജ്മ ഹെപ്തുള്ള, ജുവല്‍ ഓറാം, ശിവസേന അംഗം ആനന്ത് ഗീട്ടെ എന്നിവരും കാബിനറ്റ് മന്ത്രിപദവിയില്‍ എത്തും. 

10 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍:-

നിര്‍മ്മല സീതാരാമന്‍, ജിതേന്ദ്ര സിംഗ്, ധര്‍മ്മേന്ദ്ര പ്രധാന്‍, സര്‍ബാനന്ദ സോനാവാള്‍, പ്രകാശ് ജാവദേകര്‍, വി.കെ സിംഗ്, റാവു ഇന്ദ്രജിംത് സിംഗ്, ശ്രീപത് നായിക്, സന്തോര്‍ ഗാംഗ്‌വാര്‍, പിയൂഷ് ഗോയല്‍.

11 സഹമന്ത്രിമാര്‍:-
മന്‍സുക് വാസവ, റാവു സാഹോവ്, മനോജ് സിന്‍ഹ, സഞ്ജീവ് ബലിയാന്‍, സുര്‍ജന്‍ ജംഗ്, പൊന്‍ രാധാകൃഷ്ണന്‍, ഉപ്രേന്ദ കുഷ്‌വാഹ, സുദര്‍ശന്‍ ഭഗവത്, കിരണ്‍ ഖേര്‍, കൃഷന്‍പാല്‍ ഗുജ്ജര്‍, വിഷ്ണു ദേവ് സഹായി തുടങ്ങിയവര്‍.

സുമിത്രാ മഹാജന്‍ സ്പീക്കറുമായേക്കും. നൃപേന്ദ്ര മിശ്രയായിരിക്കും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി.അതേ സമയം തലമുതിര്‍ന്ന നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ മന്ത്രിസഭയുടെ ഭാഗമല്ലെങ്കിലും ഇവര്‍ക്ക് നല്‍കുന്ന പദവി സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.