രാജ്നാഥിനു പകരം ജെപി നഡ്ഡ ബിജെപിയുടെ പുതിയ അധ്യക്ഷനാകും

single-img
26 May 2014

ന്യൂഡല്‍ഹി: ജെപി നഡ്ഡ ബിജെപിയുടെ പുതിയ അധ്യക്ഷനാകും. നിലവിലെ ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് മോദി മന്ത്രിസഭയില്‍ അംഗമാകുന്നതോടെയാണിത്. രാജ്‌നാഥ് സിംഗ് ആഭ്യന്തര മന്ത്രിയാകുമെന്നാണ് സൂചന. ദേശീയ അധ്യക്ഷ പദവി രാജിവെച്ച ശേഷമായിരിക്കും രാജ്‌നാഥ് സിംഗ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക.

നിലവില്‍ ബിജെപിയുടെ ജനറല്‍ സെക്രട്ടറിയാണ് ജഗത്‌ പ്രകാശ്‌ നഡ്‌ഡ എന്ന ജെ പി നഡ്‌ഡ.നഡ്‌ഡയുടെ പേര്‌ മുതിര്‍ന്ന നേതാക്കളാണ്‌ നിര്‍ദേശിച്ചത്‌. ആര്‍.എസ്‌.എസിനും നഡ്‌ഡയോട്‌ എതിര്‍പ്പില്ല. കേന്ദ്രമന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ കഴിഞ്ഞാലുടന്‍ നഡ്‌ഡ പാര്‍ട്ടിയധ്യക്ഷനായി ചുമതലയേല്‍ക്കും.

1991-ല്‍ തന്റെ 31-ാം വയസില്‍ ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട നഡ്‌ഡ, നരേന്ദ്ര മോഡിയുടെ വിശ്വസ്‌തനായാണു അറിയപ്പെടുന്നത്‌.

രാജ്‌നാഥിന് പുറമെ സുഷമ സ്വരാജ്, നിതിന്‍ ഗഡ്ഗരി, മുരളി മനോഹര്‍ ജോഷി എന്നിവരും മന്ത്രിമാരായേക്കും.