പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മുന്‍ ട്രായി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്രയെ നിയമിക്കും

single-img
26 May 2014

ന്യൂഡല്‍ഹി : ട്രായിയുടെ(Telecom Regulatory Authority of India ) മുന്‍ ചെയര്‍മാന്‍ നൃപേന്ദ്ര മിശ്രയെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നാമനിര്‍ദ്ദേശം ചെയ്തു.1967 ബാച്ചിലെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഐ എ എസ് കാരനാണ് മിശ്ര.

അഞ്ചുവര്‍ഷം മുന്‍പ് ട്രായിയുടെ ചെയര്‍മാനായി വിരമിച്ചയാളാണ് മിശ്ര.യു പി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.