ഇനി മോദി വാഴും കാലം

single-img
26 May 2014

Newswala-i-Narendra_Modi_RSS__BJP-Fl-1ബിജെപി നേതാവ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്നു വൈകുന്നേരം ആറിനാണു രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ മോദിയും ടീമംഗങ്ങളും രാഷ്ട്രപതി പ്രണാബ് മുഖര്‍ജി മുമ്പാകെ സത്യപ്രതിജ്ഞയെടുക്കുക. മൂവായിരത്തോളം അതിഥികളാണു സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നത്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്, ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ്ര രാജപക്‌സെ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും

മോദിക്കൊപ്പം രാജ്നാഥ് സിംഗ്,​ അരുൺ ജെയ്റ്റ്‌ലി,​ സുഷമാ സ്വരാജ്,​ നിതിൻ ഗഡ്കരി,​ രവിശങ്കർ പ്രസാദ്,​ അനന്ത്കുമാർ,​ ഉമാഭാരതി,​ വെങ്കയ്യ നായിഡു ഗോപിനാഥ് മുണ്ടെ,​ ഹർഷ വർദ്ധൻ,​ നിർമ്മല സീതാരാമൻ,​ വി.കെ. സിംഗ്,​ നജ്മ ഹെപ്തുള്ള,​ ജുവൽ ഒറാം, മേനകാ ഗാന്ധി, തവർചന്ദ് ഗഹലോട്ട്, ഉപേന്ദ്ര കുശ്‌വാഹ, പിയൂഷ് ഗോയൽ,​ രാം വിലാസ് പാസ്വാൻ,​ കൽരാജ് മിശ്ര,​ ജിതേന്ദ്ര സിംഗ്,​ ഇന്ദർജിത് സിംഗ്,​ കിരൺ റിജ്ജു,​ ഡി.വി.സദാനന്ദ ഗൗഡ,​ ജി. സിദ്ദേശ്വർ,​ സന്തോഷ് ഗാങ്‌വർ, സ്മൃതി ഇറാനി, രാധാ മോഹൻ, ധർമ്മേന്ദ്ര പ്രധാൻ, അശോക് ഗജപതി രാജു മനോജ് സിൻഹ, നിരഞ്ജൻ ജോഷി എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

ആഭ്യന്തരം ജ്നാഥ് സിംഗിനും ധനകാര്യം അരുണ്‍ ജെയ്റ്റ്ലിക്കും എന്നാണു സൂചന,സുഷമ സ്വരാജ് വിദേശകാര്യം കൈകാര്യം ചെയ്യും