തമിഴരുടെ പ്രതിഷേധം തലൈവർ കേട്ടു.മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് രജനീകാന്ത് എത്തില്ല
26 May 2014
ഇന്ന് നടക്കുന്ന നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ രജനീകാന്ത് എത്തില്ല.ശ്രീലങ്കൻ പ്രസിഡന്റ് മഹീന്ദ രാജപക്സെയെ മോദി സത്യപ്രതിജ്ഞ ചടങ്ങിൽ ക്ഷണിച്ചതിനെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.സത്യപ്രതിജ്ഞ ചടങ്ങിൽ രജനീകാന്ത് പങ്കെടുക്കും എന്നറിഞ്ഞ് സൂപ്പർസ്റ്റാറിന്റെ വീടിനു മുന്നിലും പ്രതിഷേധം നടന്നിരുന്നു.ഇതിനെ തുടർന്നാണു രജനീകാന്ത വിട്ട്നിന്നത് എന്നാണു സൂചന
തെരഞ്ഞെടുപ്പ് പ്രചരണ വേളയിം മോദി ചെന്നൈയിൽ എത്തി രജനങ്കാന്തിനെ കൺറ്റിരുന്നു.സത്യപ്രതിജ്ഞ ചടങ്ങുകളിൽ രജനീകാന്ത് പങ്കെടുക്കും എന്നും അറിയിച്ചിരുന്നതാണു.തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും മോദിയുടെ സ്അത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കും എന്ന് അറിയിച്ചിട്ടുണ്ട്.