തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചു പേർ വിഷം കഴിച്ചു, രണ്ട് കുട്ടികൾ മരിച്ചു

single-img
26 May 2014

തിരുവനന്തപുരം: നാലാഞ്ചിറയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി. ഇവരിൽ രണ്ട് കുട്ടികൾ ആശുപത്രിയിൽ മരിച്ചു. മൂന്ന് പേരുടെ നില അതീവ ഗുരുതരം. 

നാലാഞ്ചിറ അക്ഷയ ഗാര്‍ഡനില്‍ രാജേഷിന്‍്റെ മക്കളായ വിഘ്നേശ്വര്‍(6) അമ്മു എന്ന ശിവാനി(6)എന്നിവരാണ് മരിച്ചത്.രാജേഷ്, രാജേഷിന്‍്റെ അമ്മ കുമാരി, മകന്‍ മഹേശ്വരന്‍ എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഇവരിൽ രാജേഷും കുമാരിയും മെഡിക്കൽകോളേജ് ആശുപത്രിയിലും മഹേശ്വരൻ എസ്.എ.ടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 

രാവിലെ ഒമ്പത് മണിയോടെയാണ് വീട്ടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ ഇവരെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചത്. എന്നാൽ എസ്.എ.ടി യിൽ എത്തിച്ചപ്പോഴേയ്ക്കും വിഘ്നേഷും ശിവാനിയും മരിച്ചിരുന്നു. ആത്മഹത്യയ്ക്കുള്ള കാരണം അറിവായിട്ടില്ല. മണ്ണന്തല പൊലീസ് കേസെടുത്തു.