മോഡി സര്‍ക്കാരില്‍ കേരളത്തില്‍ നിന്നും മന്ത്രിയുണ്ടാകാനുള്ള സാധ്യതയില്ലെന്ന്‌ ഒ. രാജഗോപാല്‍

single-img
25 May 2014

oനരേന്ദ്രമോഡി സര്‍ക്കാരില്‍ കേരളത്തില്‍ നിന്നും മന്ത്രിയുണ്ടാകാനുള്ള സാധ്യതയില്ലെന്ന്‌ മുതിര്‍ന്ന ബിജെപി നേതാവ്  ഒ. രാജഗോപാല്‍ പറഞ്ഞു . കേരളം അയിത്തം കൽപ്പിച്ചിരിക്കുന്ന പാർട്ടിയിൽ നിന്ന് എന്തിന് മന്ത്രിയെ നൽകണമെന്ന് അദ്ദേഹം ചോദിച്ചു. മോഡിയുടെ സത്യപ്രതിജ്‌ഞാ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കാത്തത്‌ നിര്‍ഭാഗ്യകരമെന്നും കേരളത്തിന് പാര്‍ട്ടിയോടുള്ള മനസ്ഥിതിയാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും രാജഗോപാല്‍ വ്യക്‌തമാക്കി.