കൊല്ലം ബിഷപ്പ് ഹൗസിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

single-img
25 May 2014

kollam-bishop-houseഇടവക വികാരിയെ സ്ഥലംമാറ്റരുതെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ കൊല്ലം ബിഷപ്പ് ഹൗസിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ പോലീസിനു നേരെ കല്ലേറ് നടത്തി. കല്ലേറിലും ലാത്തിച്ചാര്‍ജിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. കുരീപ്പുഴ ഇടക വികാരിയെ സ്ഥലംമാറ്റരുതെന്നായിരുന്നു സമരക്കാരുടെ ആവശ്യം.