സോണിയാ ഗാന്ധിയെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു

single-img
24 May 2014

sonia-gandhi-opens-indias-first-sea-8303സോണിയാ ഗാന്ധിയെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു. ഇത് മൂന്നാം തവണയാണ് സോണിയാ ഗാന്ധിയെ പാര്‍ലമെന്ററി നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നത്. മലികാര്‍ജ്ജുന്‍ ഗാര്‍ഖെയാണ് സോണിയയുടെ പേര് മുന്നോട്ടു വെച്ചത്.

 

 
കോണ്‍ഗ്രസ് ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് സോണിയ ഗാന്ധി പറഞ്ഞു.ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി യോഗത്തിലാണ് തീരുമാനം. രാഹുല്‍ ഗാന്ധിയെ നേതൃസ്ഥാനം ഏല്‍പ്പിക്കണമെന്ന ആവശ്യവും ശക്തമായിരുന്നെങ്കിലും ഒടുവില്‍ സോണിയയെ തന്നെ നേതൃത്വ ചുമതല ഏല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.