സോളാര്‍ കേസ്: ശിവരാജന്‍ കമ്മീഷന്‍ നേതാക്കള്‍ക്കു നോട്ടീസ്

single-img
24 May 2014

Solarമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ അടക്കമുള്ള ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ജനപ്രതിനിധികള്‍ക്ക് സോളാര്‍ തട്ടിപ്പുകേസ് അന്വേഷിക്കുന്ന ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ നോട്ടീസയച്ചു. ആരോപണങ്ങള്‍ ഉന്നയിക്കാനിടയായ സാഹചര്യം, ഈ ആരോപണങ്ങള്‍ സംബന്ധിച്ചുള്ള തെളിവുകള്‍ തുടങ്ങിയവ വിശദീകരിക്കണമെന്നാവശ്യപ്പെട്ട ചോദ്യാവലിയാണ് അയച്ചുകൊടുത്തിട്ടുള്ളത്.

തെളിവുണെ്ടങ്കില്‍ അതു കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.എറണാകുളം പനമ്പിള്ളിനഗറിലെ ഹൗസിംഗ് ബോര്‍ഡ് കെട്ടിടത്തില്‍ എട്ടാം നിലയിലാണു കമ്മീഷന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.