ഷാസിയ ഇല്‍മി ആംആദ്മി വിടുന്നു
24 May 2014
ആംആദ്മി പാര്‍ട്ടിയുടെ നിലപാടുകള്‍ ശരിയല്ലെന്ന് തുറന്ന് പറഞ്ഞ് എഎപി നേതാവ് ഷാസിയ ഇല്‍മി പാര്‍ട്ടി വിടുന്നു. പാര്‍ട്ടിയില്‍ പൊളിച്ചെഴുത്തുകള്‍ ആവശ്യമാണെന്നും ഷാസിയ ഇല്‍മി പറഞ്ഞു. ലോകസഭാ തെരഞ്ഞെടുപ്പില്‍ ഗാസിയാബാദില്‍ മുന്‍ കരസേന മേധാവിയും ബിജെപിയുടെ സ്ഥാനാര്‍ഥിയുമായിരുന്ന വി.കെ. സിംഗിനെതിരെ എഎപി ടിക്കറ്റില്‍ മത്സരിച്ച ഷാസിയ പരാജയപ്പെട്ടിരുന്നു.