‘നവാസ് ഷെരീഫ് ഇന്ത്യയില്‍ വരുമ്പോള്‍ എന്റെ ഭര്‍ത്താവിന്റെ ശിരസ് കൂടി കൊണ്ടുവരണം’ : പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ തലയറുക്കപ്പെട്ട സൈനികന്റെ ഭാര്യ

single-img
24 May 2014

ആഗ്ര : പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് ഇന്ത്യയില്‍ വരുമ്പോള്‍ തന്റെ ഭര്‍ത്താവിന്റെ തലകൂടി കൊണ്ടുവരണമെന്ന് പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ തലയറുക്കപ്പെട്ട സൈനികന്‍ ഹേംരാജിന്റെ ഭാര്യ.നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അതിഥിയായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് എത്തുന്നു എന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ഇവര്‍.

ഉത്തര്‍പ്രദേശിലെ ബ്രാജ് പ്രവിശ്യയില്‍ നിന്നുള്ള ഹേംരാജ് എന്നാ സൈനികനെ കഴിഞ്ഞ വര്‍ഷം പാക് പട്ടാളക്കാര്‍ തട്ടിക്കൊണ്ടുപോയി തലയറുത്തു കൊലപ്പെടുത്തിയ ശേഷം ശരീരം ഉപേക്ഷിച്ചിരുന്നു.അദ്ദേഹത്തിന്റെ ശിരസ കണ്ടെത്താന്‍ കഴിഞ്ഞതുമില്ല.

നവാസ് ഷരീഫിനെ മോഡി ക്ഷണിച്ച സംഭവം  ബ്രാജ് പ്രവിശ്യയിലാകെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.ഹേംരാജിന്റെ രക്തസാക്ഷിത്വം രാഷ്ട്രീയ നേട്ടത്തിനായി നന്നായി ഉപയോഗിച്ച പാര്‍ട്ടിയാണ് ബിജെപി.പാക്കിസ്ഥാന്‍ വിരോധം വോട്ടാക്കി മാറ്റിയ ബിജെപി അധികാരതിലെത്തുമ്പോള്‍ നിലവിലെ ഒരു പ്രശ്നങ്ങള്‍ക്കും പാക്കിസ്ഥാന്റെ ഭാഗത്ത്‌ നിന്നും ശരിയായ നിലപാടുകള്‍ ഇല്ലാത്ത ഒരവസരത്തില്‍ പാക്‌ പ്രധാനമന്ത്രിയെ അതിഥിയായി ക്ഷണിച്ചതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം.

“രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ തീര്‍ക്കുന്നതിലും രമ്യതയില്‍ എത്തുന്നതിനും ഒന്നും എനിക്ക് വിരോധമില്ല.പക്ഷെ ഷെരീഫ് ഇന്ത്യയില്‍ കാലുകുത്തുമെങ്കില്‍ അതെന്റെ ഭര്‍ത്താവിന്റെ ശിരസുമായി മാത്രമേ ആകാവൂ ” . ഹേംരാജിന്റെ വിധവ ഇന്ത്യാ ടുഡേയോട് പ്രതികരിച്ചു.