തെരഞ്ഞെടുപ്പില്‍ കൊല്ലത്ത്‌ തോറ്റതിനെ തുടര്‍ന്ന്‌ എംഎല്‍എ സ്‌ഥാനം രാജിവെക്കാനുള്ള സന്നദ്ധത പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്ന്‌ എം എ ബേബി

single-img
24 May 2014

maലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം നിയമസഭവ മണ്ഡലമായ കുണ്ടറ ഉള്‍പ്പെടുന്ന കൊല്ലത്ത്‌ തോറ്റതിനെ തുടര്‍ന്ന്‌ എംഎല്‍എ സ്‌ഥാനം രാജിവെക്കാനുള്ള സന്നദ്ധത പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്ന്‌ സിപിഎം നേതാവ്‌ എം എ ബേബി തന്നെ വെളിപ്പെടുത്തി.

 

 

 

പ്രേമചന്ദ്രന്‌ എതിരായ പിണറായി വിജയന്റെ ‘പരനാറി’ പരാമര്‍ശം അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നും അത്‌ അദ്ദേഹത്തിന്റെ ശൈലിയുടെ ഭാഗമാണെന്നും അഭിമുഖത്തില്‍ എം എ ബേബി വ്യക്‌തമാക്കി. ഇത്‌ പരാജയത്തിന്‌ കാരണമായെന്ന്‌ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതുപോലെ താന്‍ വിശ്വസിക്കുന്നത്‌ പ്രായോഗികതയില്ല ധാര്‍മികതയിലാണെന്നും ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്‌ പാര്‍ട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്താ ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ബേബി ഇക്കാര്യം പറഞ്ഞത്‌.