മധ്യകേരളത്തില്‍ പാചക വാതക വിതരണം നിലച്ചു

single-img
24 May 2014

gasമധ്യകേരളത്തില്‍ പാചക വാതക വിതരണം നിലച്ചു. ട്രക്കുടമകളും തൊഴിലാളികളും തമ്മിലുള്ള തര്‍ക്കത്തെതുടര്‍ന്ന് ഉദയംപേരൂര്‍, ഇരുമ്പനം, അമ്പലമുകള്‍ പ്ലാന്റുകളില്‍നിന്ന് സിലിണ്ടര്‍ വിതരണം സ്തംഭനത്തിലായതിനെതുടര്‍ന്നാണിത്.

 

 

 

 

പുതുക്കിയ വേതനം ജനവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കാത്തതിനാല്‍ തൊഴിലാളികള്‍ നിസഹകരണസമരത്തിലാണ്. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് ഇതുവരെ ഗ്യാസ് ഏജന്‍സികള്‍ സിലിണ്ടറുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഗോഡൗണിലെ സ്‌റ്റോക്കുകള്‍ കഴിയുന്നതോടെ പാചകവാതകക്ഷാമം രൂക്ഷമാകും.