തിരുവനന്തപുരത്ത് ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനു വോട്ടുചെയ്‌തെന്നു ബിജെപി

single-img
24 May 2014

bjpമണ്ഡലത്തിലെ ന്യൂനപക്ഷ സമുദായങ്ങള്‍ ഒന്നിച്ച് കോണ്‍ഗ്രസിന് വോട്ട് ചെയ്തതാണ് ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാലിന്റെ പരാജയത്തിന് ഇടയാക്കിയതെന്ന് ബിജെപി നേതാക്കള്‍. ബിജെപി സംസ്ഥാനസമിതി അവലോകന യോഗ ത്തില്‍ അവതരിപ്പിക്കുന്നതിനു റിപ്പോര്‍ട്ട് തയാറാക്കാനായി ചേര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് ഈ പരാമര്‍ശം.

മനഃപൂര്‍വവും ആസൂത്രിതവുമായ നീക്കമാണു ഒ. രാജഗോപാലിനെ തോല്പിക്കാന്‍ നടന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബെന്നറ്റ് ഏബ്രഹാമിനുവേണ്ടി പ്രവര്‍ത്തനം നടത്തിയവര്‍പോലും ചില കേന്ദ്രങ്ങളില്‍ നിന്നുള്ള ഇടപെടലിനെത്തുടര്‍ന്ന് കോണ്‍ഗ്രസിനു വോട്ട് ലഭിക്കാനായി അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തതായും യോഗത്തില്‍ പങ്കെടുത്തവര്‍ വിവരിച്ചു.