വാളകത്ത് അധ്യാപകനെ ആക്രമിച്ച സംഭവം : ഗണേഷ് കുമാറിന്റെ സഹായിക്ക് അടക്കം നുണ പരിശോധന

single-img
24 May 2014

കൊട്ടാരക്കര : വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാറിനെ ആക്രമിച്ച കേസില്‍ ആര്‍.ബാലകൃഷ്ണപിള്ളയുടേയും കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടേയും സഹായികളെ നുണ പരിശോധനക്ക് വിധേയരാക്കി.

ആര്‍.ബാലകൃഷ്ണപിള്ളയുടെ വിശ്വസ്തനും ബന്ധുവുമായ  ശരണ്യ മനോജിനേയും ഗണേഷ് കുമാറിന്റെ സഹായി പ്രദീപിനേയുമാണ് നുണപരിശോധനക്ക് വിധേയരാക്കിയത്.

ഇവര്‍ക്ക് പുറമേ അധ്യാപകരായ കുഞ്ഞുമോന്‍, വിവേകാനന്ദന്‍, ശ്യാം, സ്‌കൂളിലെ രണ്ട് ജീവനക്കാര്‍ എന്നിവരേയും നുണപരിശോധനക്ക് വിധേയരാക്കും. വരുംദിവസങ്ങളില്‍ കൂടുതല്‍ ആളുകളെ നുണപരിശോധനയ്ക്ക് വിധേയരാക്കും എന്നാണു കരുതുന്നത്.