ജിതന്‍ രാം മാഞ്ജി നിയമസഭയില്‍ വിശ്വാസവോട്ട് നേടി

single-img
23 May 2014

iബിഹാറില്‍ ജിതന്‍ രാം മാഞ്ജി നേതൃത്വം നല്‍കുന്ന ജെ.ഡി.യു സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നേടി. 237 അംഗ സഭയില്‍ മാഞ്ജിയെ അനുകൂലിച്ച് 145 പേര്‍ വോട്ട് ചെയ്തു. സഭയില്‍ ഭരണകക്ഷിയായ ജെ.ഡി.യുവിന് 117 ഉം പിന്തുണയ്ക്കുന്ന ആര്‍.ജെ.ഡി.ക്ക് 21 ഉം കോണ്‍ഗ്രസിന് നാലും സി.പി.ഐ.യ്ക്ക് ഒരംഗവുമാണുള്ളത്.

 

 

 

 

രണ്ട് സ്വതന്ത്ര അംഗങ്ങളും സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തു. മുഖ്യപ്രതിപക്ഷമായ ബി.ജെ.പി.യുടെ 88 അംഗങ്ങള്‍ വിശ്വാസവോട്ട് ബഹിഷ്‌കരിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.