ഇന്ത്യൻ കോൺസുലേറ്റിനു നേരെ ആക്രമണം

single-img
23 May 2014

afganഅഫ്ഗാനിസ്ഥാൻ പട്ടണമായ ഹെരാതിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെ ആയുധധാരികൾ ആക്രമണം നടത്തി. ആക്രമണത്തിൽ ആൾനാശം ഉണ്ടായതായി റിപ്പോർട്ടില്ല. അക്രമികൾ തോക്കുകളും മറ്റുമായി കോൺസുലേറ്റ് ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.