മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ വൈദ്യുതി കേരളത്തിലെത്തിക്കാന്‍ വൈദ്യുതി ബോര്‍ഡ് ശ്രമം തുടങ്ങി

single-img
23 May 2014

ksebസംസ്ഥാനത്തെ വൈദ്യുതി ലഭ്യതക്കുറവ് പരിഹരിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ വൈദ്യുതി കേരളത്തിലെത്തിക്കാന്‍ വൈദ്യുതി ബോര്‍ഡ് ശ്രമം തുടങ്ങി. ഇത് ജൂണ്‍ ആദ്യം മുതല്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ജൂണ്‍ ആദ്യം തന്നെ മഴ ലഭിച്ചാല്‍ ഉപഭോഗത്തിലും കുറവുവരും. ഇതോടൊപ്പം രാമഗുണ്ടം, കൂടംകുളം നിലയങ്ങളിലെ തകരാറും പരിഹരിക്കപ്പെട്ടാല്‍ നിയന്ത്രണം ഒഴിവാക്കാമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ കണക്കുകൂട്ടല്‍.

 

 

 

 

അതേസമയം, കേരളത്തിലേക്കുള്ള ലൈനുകള്‍ പൂര്‍ത്തിയാകാത്തത് സംസ്ഥാനത്ത് സമീപഭാവിയില്‍ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്കിടയാക്കുമെന്നാണ് സൂചന. ഉത്തരേന്ത്യയില്‍ നിന്ന് വിലകുറഞ്ഞ വൈദ്യുതി വാങ്ങി ഇവിടെത്ത ക്ഷാമം പരിഹരിക്കാനാണ് ബോര്‍ഡ് ഉദേശിച്ചിരുന്നത്. ഇതിന് തെക്കും വടക്കുമുള്ള ഗ്രിഡുകള്‍ യാജിപ്പിച്ചുകൊണ്ടുള്ള ശൃംഖല നിലവില്‍ വരണം. ഡിസംബറോടെ ഇത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.