കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മനസിലാക്കാന്‍ പരാജയപ്പെട്ടുവെന്ന് സിപിഎം

single-img
23 May 2014

cpmകേരളത്തിലെ രാഷ്ട്രീയ സാഹചര്യം മനസിലാക്കാന്‍ പരാജയപ്പെട്ടുവെന്ന് സിപിഎം. സിപിഎം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പ് അലോകന റിപ്പോര്‍ട്ടിലാണ് ഇത്തരമൊരു നിരീക്ഷണം ഉണ്ടായിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പുതിയ വോര്‍ട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കേരളത്തില്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ജാതി, സാമുദായിക സംഘടകളും യുഡിഎഫിന് അനുകൂലമായി നിലപാടെടുത്തതും തോല്‍വിക്ക് കാരണമായതായി പിണറായി അവതരിപ്പിച്ച റിപ്പോര്‍ട്ട് പറയുന്നു.