മോദിയോടുള്ള നിലപാടില്‍ മാറ്റമില്ലെന്ന് ചെന്നിത്തല

single-img
23 May 2014

ramesh chennithalaനിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള കോണ്‍ഗ്രസിന്റെ നിലപാടില്‍ മാറ്റം വന്നിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പു തോല്‌വിക്ക് രാഹുല്‍ ഗാന്ധിയെ പഴിചാരാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിനെ കുറ്റപ്പെടുത്തി ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നതിന്റെ മറുപടിയായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണവും ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിറകെയാണ് ചെന്നിത്തലയുടെ പ്രതികരണം.