പി.സി ജോര്‍ജിന്റെ മണ്ഡലത്തില്‍ ബി.ജെ.പിക്ക് ചരിത്രവിജയം

single-img
23 May 2014

bjpഗവണ്‍മെന്റ് ചീഫ് വിപ്പും കേരള കോണ്‍ഗ്രസ് എം നേതാവുമായ പി.സി. ജോര്‍ജ്ജിന്റെ മണ്ഡലമായ പൂഞ്ഞാറിലെ പൂഞ്ഞാര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ചരിത്രവിജയം. ബി.ജെ.പി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച സനല്‍ പിഎ 117 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചത്.

പോള്‍ ചെയ്ത ആകെ 717 വോട്ടില്‍ 319 വോട്ട് ബിജെപി നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തു വന്ന യുഡിഎഫിന് 203 വോട്ടുകളേ നേടാനായുള്ളൂ. എല്‍ഡിഎഫ് 195 വോട്ടുകളോടെ മൂന്നാം സ്ഥാനത്തായി.

എല്‍ഡിഎഫ് അംഗമായിരുന്ന മനോജ് കൂറുമാറി യുഡിഎഫിലേക്ക് പോയതോടെയാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. പൂഞ്ഞാര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് ആറ്, യുഡിഎഫ് ആറ്, ബിജെപി ഒന്ന് എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷി നില. അതുകൊണ്ടുതന്നെ ഇനിയുള്ള പഞ്ചായത്ത് ഭരണത്തില്‍ ബിജെപിയുടെ നിലപാട് നിര്‍ണ്ണായകമാകുമെന്നുറപ്പാണ്.