അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു തീവ്രവാദ ആക്രമണം
23 May 2014
അഫ്ഗാനിസ്ഥാനിലെ ഹെരാതിലെ ഇന്ത്യന്കോണ്സുലേറ്റിനു നേരെ തീവ്രവാദി ആക്രമണം. മൂന്നുപേരുള്ള അക്രമി സംഘത്തിന്റെ വെടിവയ്പ്പ് മണിക്കൂറുകള്‍ നീണ്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
പുലര്‍ച്ചെ 3.25-ഓടെയാണ് ആക്രമണമുണ്ടായത്. ആദ്യം ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച അക്രമികള്‍ പിന്നീട് തൊട്ടടുത്ത കെട്ടിടങ്ങളില്‍ നിന്ന് റോക്കറ്റ് ലോഞ്ചറുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിസേനയും അഫ്ഗാന് സൈന്യവും കോണ്‍സുലേറ്റ് വളഞ്ഞ് തിരിച്ചടിച്ചു. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സൈന്യം പറഞ്ഞു.