നരേന്ദ്രമോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് പാക് പ്രധാനമന്ത്രി എത്തുമോ എന്ന് വ്യക്തമല്ല

single-img
23 May 2014

പാകിസ്താനുള്‍പ്പെടെയുള്ള സാര്‍ക്ക് രാജ്യങ്ങളെ നരേന്ദ്രമോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് ക്ഷണിച്ചുവെങ്കിലും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് എത്തുമോ എന്ന് ഇനിയും വ്യക്തമല്ല. ഷെരീഫ് ചടങ്ങില്‍ സംബന്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാക് മുസ്ലിം ലീഗ് (എന്‍) വക്താവ് സിദ്ദിഖി ഫറൂഖ് ഇസ്ലാമബാദില്‍ പറഞ്ഞത്.

 

 

 

 

ആ ദിവസം ഷെരീഫിന് മറ്റെന്തെങ്കിലും പരിപാടിയുണ്ടെങ്കില്‍, മറ്റൊരാളെ നാമനിര്‍ദേശം ചെയ്യാനും വ്യവസ്ഥയുണ്ട്.അതേസമയം, അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയും ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയും ചടങ്ങിനെത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.